
ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രകുളത്തിൽ ലോട്ടറി വില്പനകാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ വടക്കേ കുളികടവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തും. വ്യാഴാഴ്ച കാവടി സ്വാമിയായ പ്ലസ് വൺ വിദ്യാർത്ഥിയും ക്ഷേത്രക്കുളത്തിൽ വീണു മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam