
തിരുവനന്തപുരം: പരാതി കൊടുക്കാൻ എത്തിയ യുവതിക്ക് അർദ്ധ രാത്രികളിൽ മൊബൈലിൽ സന്ദേശങ്ങളയച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. പണം നഷ്ടപ്പെട്ട യുവതി പരാതി നല്‍കാനാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവർ ഹോട്ടൽ ജീവനക്കാരിയാണ്. അപ്പോഴായിരുന്നു ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് പെൺകുട്ടിയുടെ നമ്പർ വാങ്ങിയത്. തുടർന്ന് പാതിരാത്രികളിലും മറ്റും മെസ്സേജ് അയച്ചു ശല്യം ചെയ്തു എന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതി കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർക്ക് കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam