`പനമരം സിഐ തെറി വിളിച്ചു, മോശമായി പെരുമാറി', പനമരം പൊലീസ് സ്റ്റേഷന് മുന്നിൽ യുവതികളുടെ പ്രതിഷേധം

Published : Sep 09, 2025, 02:19 PM IST
panamaram

Synopsis

മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്

കൽപ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷന് മുന്നിൽ യുവതികളുടെ പ്രതിഷേധം. പരാതിയുമായി വന്നപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയെന്നും പനമരം സിഐ തെറി വിളിച്ചെന്നുമാണ് ആരോപണം. മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. തങ്ങളെ മോശക്കാരായി വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നും യുവതികൾ ആരോപിക്കുന്നു.

ഒരു സംഘം ആളുകൾ വീട് ആക്രമിച്ചു എന്ന പരാതിയുമായാണ് യുവതികൾ പനമരം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. കൂടാതെ അവിടെ വെച്ച് പൊലീസ് മോശമായി പെരുമാറുകയും ചെയ്തു. 8 ദിവസമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും കേസെടുത്തിട്ടില്ലെന്നാണ് യുവതികൾ ആക്ഷേപം ഉന്നയിക്കുന്നത്. സംഭവത്തിൽ പനമരം സിഐ ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടാണ് യുവതികൾ പ്രതിഷേധം നടത്തുന്നത്. അതേസമയം, യുവതികൾ ഉന്നയിക്കുന്ന ആരോപണം പനമരം പൊലീസ് നിഷേധിച്ചു. പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്. അതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും പനമരം പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം