ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺഗ്രീറ്റിംഗ്, റോഡ് നിര്‍മ്മാണം നാട്ടുകാ‍ര്‍ തടഞ്ഞു

By Web TeamFirst Published Jan 17, 2023, 3:13 PM IST
Highlights

ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺഗ്രീറ്റിംഗ്, റോഡ് നിര്‍മ്മാണം നാട്ടുകാ‍ര്‍ തടഞ്ഞു

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. റാന്നി വലിയ പറമ്പ്പടി - ബണ്ട്പാലം റോഡിന്റെ സംരക്ഷണ ഭിത്തിയുടെ കോൺക്രീറ്റ് തൂണുകളിൽ കമ്പിക്ക് പകരം തടി ഉപയോഗിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നിർമ്മാണ പ്രവർത്തനം തടഞ്ഞു. എന്നാൽ എസ്റ്റിമേറ്റ് പ്രകാരമാണ് പണികളാണ് നടക്കുന്നതെന്നാണ് നിർമ്മാണ ചുമതലയുള്ള റീ ബിൽഡ് കേരള ഉദ്യോഗസ്ഥരുടെ വിശദീകരണം

മഴക്കാലത്ത് സ്ഥിരമായി വെള്ളം കയരുന്ന സ്ഥലമാണ് പഴവങ്ങാടി പഞ്ചായത്തിലെ വലിയപറമ്പ്പടി മുതൽ ബണ്ട് പാലം വരെയുള്ള പ്രദേശം. തുടർച്ചയായി വെള്ളം കയറി റോഡ് തകരാറിലായതിനെ തുടർന്നാണ് റീ ബിൽഡ് കേരളയുടെ ഫണ്ട്‌ ഉപയോഗിച്ച് റോഡ് പുനർനിർമ്മിക്കുന്നത്. ഒന്നേക്കാൽ കിലോമീറ്റർ ദൂരത്തിലെ റോഡ് നിർമാണത്തിന് ഒന്നര കൊടി രൂപയാണ് വകയിരുത്തിയത്.
നിർമ്മാണം തുടങ്ങിയ ശേഷം നാട്ടുകാരിൽ ചിലർക്ക് തോന്നിയ സംശയമാണ് കോൺക്രീറ്റ് തൂണുകൾ പരിശോധിക്കാൻ കാരണം. ഇതോടെയാണ് കോൺക്രീറ്റ് തൂണുകളിലെ തടികഷ്ണങ്ങൾ കണ്ടെത്തിയത്. 

സാധാരണ ഗതിയിൽ കമ്പികൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്ന തൂണുകളാണ് സംരക്ഷണ ഭിത്തികൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇതിനു വിപരീതമായി തടികൾ ഉപയോഗിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പദ്ധതിയുടെ എസ്റ്റിമേറ്റിൽ സംരക്ഷണ ഭിത്തിയുടെ കോൺക്രീറ്റ് തൂണുകൾക്ക് കമ്പി വേണ്ടെന്നാണ് റീ ബിൽഡ് കേരള ഉദ്യോഗസ്ഥർ പറയുന്നത്. അപ്പോഴും എന്തിനു കോൺക്രീറ്റിൽ തടി ഉപയോഗിച്ചുവെന്നത്തിൽ ഉദ്യോഗസ്ഥർക്ക് മറുപടിയില്ല.  കാസർഗോഡ് സ്വദേശി റഷീദ് ആണ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. 

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു, പിന്നാലെ അച്ഛൻ ജീവനൊടുക്കി

വാർത്തയായി, അധികൃതർ ഇടപെട്ടു; റോഡിന്റെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കും

കമ്പിക്ക് പകരം തടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് വിവാദത്തിലായ റാന്നി വലിയപറന്പ്പടി ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കും. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ നിർദേശ പ്രകാരമാണ് വീണ്ടും സംരക്ഷണ ഭിത്തി കെട്ടുന്നത്. കോൺക്രീറ്റ് തൂണിന്റെ അശാസ്ത്രീയതെക്കെതിരെ നാട്ടുകാർ പ്രതിഷേധമുയത്തിന് പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംരക്ഷണ ഭിത്തിക്ക് വേണ്ടത്ര ബലം ഇല്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ബലപ്പെടുത്തി സംരക്ഷണ ഭിത്തി കെട്ടാനുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ  നിർദേശം. റോഡ് നിർമ്മാണത്തിൽ നാട്ടുകാർ അശാസ്ത്രീയത ആരോപിച്ചതോടെ വിജിലൻസ് സ്ഥലത്ത് പരിശോധന നടത്തി. 

click me!