യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു! പുതിയ നിയമനം നൽകി കേരള സർക്കാർ

Published : Mar 13, 2024, 07:06 PM ISTUpdated : Mar 13, 2024, 07:09 PM IST
യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു! പുതിയ നിയമനം നൽകി കേരള സർക്കാർ

Synopsis

കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു

തിരുവനന്തപുരം: കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐ പി എസ് കേരള സർവീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നൽകി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയിൽ നിയമിച്ചതെന്ന് സർക്കാർ അറിയിച്ചു.

ഇന്ത്യയിൽ എവിടെ നിന്നും വിളിക്കാം, രാവിലെ 8 - രാത്രി 8 വരെ സേവനം; പൗരത്വ നിയമഭേദഗതി അപേക്ഷകർക്ക് ഹെൽപ് ലൈൻ ഉടൻ

കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വലിയ വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വെല്ലുവിളിയല്ല, 'ക്ഷണം'; കെസി വേണുഗോപാലിനോട് സംവാദത്തിന് തയ്യാറായ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് വിഡി സതീശൻ
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു