വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു

Published : May 01, 2026, 02:31 PM IST
death case

Synopsis

ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളിൽ സന്ദർശിക്കാനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കൽ പാറയുടെ മുകളിൽ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളിൽ സന്ദർശിക്കാനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ റോഡിൽ എത്തി മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുടർ നടപടികൾ നടന്നു വരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി പവർക്കെട്ടിന് സാധ്യതയില്ല, ലോഡ് ഷെഡിങ് പൂർണമായി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ല എന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി
വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തി, ബി ജെ പി സ്ഥാനാർഥിക്കും നേതാക്കൾക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് എച്ച് സലാം