
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ നഗരത്തിലേക്കുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam