കാസർകോട് സ്വദേശിയായ യുവാവ് ബെം​ഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Published : May 27, 2025, 01:45 PM IST
കാസർകോട് സ്വദേശിയായ യുവാവ് ബെം​ഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Synopsis

കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഇന്നലെ രാവിലെയായിരുന്നു അപകടം.

ബെം​ഗളൂരു: ബെംഗളൂരു കാടുഗോഡിയിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഒരു സ്വകാര്യ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു ഉനൈസ്. 

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും