
ആലപ്പുഴ: ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അഖിലിന്‍റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദ് ആണ് കൃത്യം നടത്തിയത്. ഇന്ന് വൈകിട്ട് 5.45ന് അഖിലിന്‍റെ വീടിന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ തന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam