
കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. എറണാകുളം പിറവത്താണ് സംഭവം. കക്കാട് സ്വദേശി അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. ജിഷ്ണുവാണ് അരുണിനെ പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രൻ ജിഷ്ണുവിന് സഹായം നൽകി. ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ പൊള്ളലേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 12.30-ന് പിറവം സ്നേഹഭവൻ റോഡിലാണ് സംഭവമുണ്ടായത്. ജിഷ്ണുവും അരുണും തമ്മിലുണ്ടായ തർക്കമാണ് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞദിവസത്തെ വാക്കേറ്റത്തിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മയാണ് ഫോൺ എടുത്തത്. തുടർന്ന് അരുൺ ജിഷ്ണുവിന്റെ അമ്മയോട് അസഭ്യം പറഞ്ഞു. ഇതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam