തിരുവനന്തപുരത്ത് റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു; പ്രതി കൊടും കുറ്റവാളി ആട്ടോ ജയൻ എന്ന് പൊലീസ്

Published : Nov 22, 2024, 10:26 PM ISTUpdated : Nov 22, 2024, 10:27 PM IST
 തിരുവനന്തപുരത്ത് റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു; പ്രതി കൊടും കുറ്റവാളി ആട്ടോ ജയൻ എന്ന് പൊലീസ്

Synopsis

തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു.കടയ്ക്കാവൂർ തേവരു നട സ്വദേശി വിഷ്ണുപ്രകാശ് ആണ് കൊല്ലപ്പെട്ടത്. ആക്രമിച്ചത് കൊടും കുറ്റവാളി ആട്ടോ ജയൻ എന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂർ തേവരു നട സ്വദേശിയായ 26 വയസ്സുള്ള വിഷ്ണുപ്രകാശ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറര മണിയോടെ ആനത്തലവട്ടം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഷ്ണുപ്രകാശിനെ ആക്രമിച്ചത് കൊടും കുറ്റവാളി ആട്ടോ ജയൻ ആണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെൽഡിങ് ജോലിക്ക്  സഹായിയായി പോകുന്ന വിഷ്ണുപ്രകാശ് അടുത്തകാലത്താണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കൊലക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയാണ് ആട്ടോ ജയൻ എന്നും പൊലീസ് പറഞ്ഞു.

'വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട, പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും'; മുന്നറിയിപ്പുമായി സജി ചെറിയാൻ

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും