രാത്രി ബസ്റ്റാൻഡിൽ നിൽക്കുമ്പോൾ പൊലീസ് ജീപ്പ് കണ്ടു, അപ്പോൾ മുതൽ പരിഭ്രമം; പരിശോധിച്ചപ്പോൾ ആ സംശയം സത്യമായി

Published : Apr 07, 2024, 04:11 PM IST
രാത്രി ബസ്റ്റാൻഡിൽ നിൽക്കുമ്പോൾ പൊലീസ് ജീപ്പ് കണ്ടു, അപ്പോൾ മുതൽ പരിഭ്രമം; പരിശോധിച്ചപ്പോൾ ആ സംശയം സത്യമായി

Synopsis

പരിഭ്രമം കണ്ടാണ് പൊലീസിന് ഇവരെ സംശയം തോന്നിയത്. പരിശോധിച്ചപ്പോൾ പൊലീസുകാരുടെ സംശയം തെറ്റിയില്ല. രണ്ട് പേരും അറസ്റ്റിലായി. ഒരു വിദേശിക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കല്‍പ്പറ്റ: വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പോലീസ് പിടികൂടി. 348 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ തലശ്ശേരി സുഹമ മന്‍സില്‍ ടി.കെ. ലാസിം(26) പാലക്കാട് മണ്ണാര്‍ക്കാട് പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24) എന്നിവരെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണി കണ്ണൂര്‍ ആനയിടുക്ക് ആമിനാസ് വീട്ടില്‍ വാവു എന്ന തബ്ഷീറിനെയും (28) ആണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

2023 ഡിസംബറില്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാന കണ്ണിയായ തബ്ഷീര്‍ പിടിയിലാകുന്നത്. ഇയാളെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ വച്ചാണ് വെള്ളിയാഴ്ച പോലീസ് പിടികൂടുന്നത്. 

ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പോലീസ് പട്രോളിങ്ങിനിടെയാണ് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലാകുന്നത്. മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുത്തത്. മീനങ്ങാടി സ്വദേശിക്ക് വില്‍ക്കാനായി ബംഗളുരുവിലുള്ള കറുപ്പന്‍ എന്ന നൈജീരിയക്കാരനില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപക്കാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇതോടെ ലഹരി വാങ്ങാന്‍ തയ്യാറായ മീനങ്ങാടി സ്വദേശിക്കും നൈജീരിയന്‍ സ്വദേശിക്കും വേണ്ടിയുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കി. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എസ്. രഞ്ജിത്ത്, എം.ഡി. രവീന്ദ്രന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്