
തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കൊടൈക്കനാൽ സ്വദേശിയായ ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്. മുപ്പതിലധികം വരുന്ന വിനോദസഞ്ചാരികളുടെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. നീന്തൽ കുളത്തിൽ മുങ്ങിക്കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കൂടെയുളളവരുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൊടൈക്കനാലിലെ മൊബൈൽ കടയിലെ മാനേജരാണ് മരിച്ച ദാവൂദ്. ഇതേ സ്ഥാപനത്തിന്‍റെ വിവിധ ശാഖകളിലുളള ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam