ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പ്രകോപിതയായി; വർക്കലയിൽ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി

Published : Jan 03, 2024, 04:23 PM ISTUpdated : Jan 03, 2024, 04:37 PM IST
ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പ്രകോപിതയായി; വർക്കലയിൽ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി

Synopsis

തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് താഴേക്ക് ചാടിയത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ എത്തിയ യുവതി ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കവേ പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു. 

തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് കടലിലേക്ക് ചാടിയത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി എത്തിയത്. ഇവർക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കവേ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു. 

ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതി പെട്ടെന്ന് കടലിലേക്ക് ചാടുകയായിരുന്നു. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. കടലിലേക്ക് ചാടിയ യുവതിയെ രക്ഷിക്കാൻ ഉടൻ തന്നെ ശ്രമം നടത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. 

'വെടിയുണ്ടകൾ തോക്കുമായി മാച്ച് അല്ല'; ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബത്തിന്‍റെ മരണം കൊലപാതകം ? അന്വേഷണം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ
കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു