കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മയ്ക്ക് മിന്നും വിജയം

Published : Dec 16, 2020, 03:47 PM IST
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മയ്ക്ക് മിന്നും വിജയം

Synopsis

യുഡിഎഫിന്റെ സിറ്റിം​ഗ് സീറ്റിൽ നിന്നാണ് രേഷ്മയുടെ വിജയം എന്നത് തിളക്കം കൂട്ടുന്നു...

പത്തനംതിട്ട: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ രേഷ്മ മരിയം റോയ്ക്ക് മിന്നുന്ന ജയം. പത്തനംതിട്ടയിലെ അരുവപാലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് രേഷ്മ ജനവിധി തേടിയത്.  യുഡിഎഫിന്റെ സിറ്റിം​ഗ് സീറ്റിൽ നിന്നാണ് രേഷ്മയുടെ വിജയം എന്നത് തിളക്കം കൂട്ടുന്നു. 

480 വോട്ടാണ് രേഷ്മയ്ക്ക് ലഭിച്ചത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി സുജാത മോഹന് ലഭിച്ചത് 380 വോട്ടാണ്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് തൊട്ടുമുമ്പ് നവംബർ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. നവംബർ 19നായിരുന്നു പത്രിക നൽകേണ്ട അവസാന തീയതി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ കടന്നാക്രമണം, യുഡിഎഫ് കാലത്ത് 4 ലക്ഷം വീടുകൾ നൽകിയോ? യുഡിഎഫിന്‍റേത് വ്യാജ കണക്കെന്ന് വിമർശനം
മാതാപിതാക്കളുടെ ഹർജി തള്ളി കേരള ഹൈക്കോടതി; 'പ്രായപൂർത്തിയായ മക്കൾക്ക് സ്വന്തം ആത്മീയവഴി തിരഞ്ഞെടുക്കാനുളള സ്വാതന്ത്യമുണ്ട്'