നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം, മുന്നറിയിപ്പുമായി കേരളാ പൊലീസ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Published : Jul 19, 2024, 08:56 PM IST
നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം, മുന്നറിയിപ്പുമായി കേരളാ പൊലീസ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Synopsis

ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇത്തരം ഭൂരിഭാഗം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരളാ പൊലീസ് ഓര്‍മിപ്പിക്കുന്നു.

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകൾ പണ്ട് കേട്ടതുപോലെയല്ല. വലിയ നെറ്റവര്‍ക്കായി കോടികളുടെ തട്ടിപ്പുകളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം വാര്‍ത്തയാവുകയാണ്. വെര്‍ച്ച്വൽ അറസ്റ്റും ഹാക്കിങ്ങും തുടങ്ങി ഒന്നു മാറുമ്പോൾ അടുത്തത് എന്ന നിലയിൽ നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇത്തരം ഭൂരിഭാഗം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരളാ പൊലീസ് ഓര്‍മിപ്പിക്കുന്നു.

സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനായി 'ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം' എന്ന ആമുഖത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്. കേൾക്കുമ്പോൾ ലളിതമായ കാര്യമെന്ന് തോന്നിയാലും ഇത് ഒരുപക്ഷെ നമ്മളെ വലിയ സൈബര്‍ തട്ടിപ്പുകളിൽ നിന്ന് അകറ്റി നിര്‍ത്താൻ സഹായകമാകും.

നിര്‍ദേശങ്ങൾ ഇവയാണ്

  • മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. 
  • പാസ്സ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4....9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. 
  • കുറഞ്ഞത് എട്ട് ' ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. 
  • വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.
  • തേര്‍ഡ് പാര്‍ട്ടി ആപ്പുകളിൽ നിന്ന്  അക്കൗണ്ട് നീക്കം ചെയ്യുക. 
  • വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകൾക്ക് അക്കൗണ്ട് ആക്സസ് കൊടുക്കാതിരിക്കുക.
  • ഗൂഗിൾ അക്കൗണ്ടുകളുടെ  ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  • ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.

Read more: ആരോടും വിട്ടുവീഴ്ച ഉണ്ടാകില്ല, കടുത്ത ശിക്ഷയുണ്ടാകും; മന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ് മാലിന്യ പ്രശ്നത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'