
കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശിയായ അനന്തുവാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്.
കുത്തേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകളിലത്തെ വാതിലിലൂടെ വീടിനകത്ത് പ്രവേശിച്ച അനന്തു ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ രക്ഷപ്പെട്ടു.
കുട്ടിയുടെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ അനന്തു ജോലി ചെയ്തിരുന്ന സ്വകാര്യ ബസിലാണ് പെണ്‍കുട്ടി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. നിരന്തരമായി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ഇത് നിരസിക്കുകയും ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam