കണ്ണൂരില്‍ ഗവർണര്‍ക്ക് നേരെ യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി; അറസ്റ്റ്

By Web TeamFirst Published Dec 28, 2019, 11:05 AM IST
Highlights

പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവർണര്‍ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ് പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്

കണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവർണര്‍ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ്പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

കണ്ണൂരില്‍ ഗവർണര്‍ക്കെതിരെ പ്രതിഷേധത്തിന് സാധ്യത; നിയമം ലംഘിച്ചാല്‍ കര്‍ശനനടപടിയെന്ന് ജില്ലാ പൊലീസ്

പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം. ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം ഗവർണർ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് കെ സുധാകരൻ എംപിയും കണ്ണൂർ കോർപ്പറേഷൻ മേയറും ചരിത്ര കോൺഗ്രസിൽ നിന്ന് വിട്ട് നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

 

click me!