Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ ഗവർണര്‍ക്കെതിരെ പ്രതിഷേധത്തിന് സാധ്യത; നിയമം ലംഘിച്ചാല്‍ കര്‍ശനനടപടിയെന്ന് ജില്ലാ പൊലീസ് മേധാവി

നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് നിലപാട്.

students union may conduct  protests against kerala governor in kannur
Author
Kannur, First Published Dec 28, 2019, 9:08 AM IST

കണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്.

ഗവർണറുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് എംപിയും മേയറും

അതേസമയം പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി താക്കീത് നൽകി. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് നിലപാട്. അതേസമയം ഗവർണർ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് കെ സുധാകരൻ എംപിയും കണ്ണൂർ കോർപ്പറേഷൻ മേയറും ചരിത്ര കോൺഗ്രസിൽ നിന്ന് വിട്ട് നിൽക്കും. 

Follow Us:
Download App:
  • android
  • ios