
തൃശൂര്‍: വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ (Morphed video) പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് (Youth Congress) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ (Shobha Subin) മൂന്ന് പേര്‍ക്കെതിരെ പൊലീസ് (Police) കേസെടുത്തു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റുപ്രതികള്‍. മതിലകം പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒമ്പതുമുതലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തന്റെ പേരും പദവിയുടമക്കം മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചതെന്നാണ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് യുവതി പരാതി നല്‍കി. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam