അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി തുടങ്ങി പൊലീസ്; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ അറസ്റ്റിൽ

Published : Nov 03, 2026, 09:08 PM IST
adoor station

Synopsis

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കൽ ആണ് അറസ്റ്റിലായത്. മറ്റു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ ഒടുവിൽ നടപടി തുടങ്ങി പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കൽ ആണ് അറസ്റ്റിലായത്. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. മറ്റു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിൽ, ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ്; 16 ജീവനുകൾ നഷ്ടപ്പെട്ട മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ അന്വേഷണ റിപ്പോർട്ട്