പിഎസ്‍സി നിയമന വിവാദം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു

Published : Feb 10, 2021, 03:16 PM ISTUpdated : Feb 10, 2021, 03:20 PM IST
പിഎസ്‍സി നിയമന വിവാദം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു

Synopsis

ഇതുതടയാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കൊണ്ടുന്ന വാഹനം തടഞ്ഞു. 

തിരുവനന്തപുരം: പിഎസ്‍സി നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു. ഇതുതടയാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കൊണ്ടുന്ന വാഹനം തടഞ്ഞു. 

സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച നടത്തിയ സമരവും അക്രമാസക്തമായി. മതിൽ ചാടി കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സമരക്കാർ എത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും