കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം; 'മത-സാമുദായിക സംഘടനകളോട് വിധേയത്വം'

Published : Jun 30, 2025, 08:22 PM IST
IYC

Synopsis

മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം

ആലപ്പുഴ: കോൺഗ്രസിൻ്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ വിമർശനം. മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുന്നു. വർഗീയതയെ നേരിടേണ്ടത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം കൊണ്ടാണ്. സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ സാമുദായിക നേതാക്കൾ പോലും വീണുപോകുന്ന സ്ഥിതിയാണ്. കേരളത്തിൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം വേണമെന്നും പ്രമേയം പറയുന്നു.

രാഷ്ട്രീയത്തെ സമുദായ വത്കരിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ജാതിമത സമുദായ സംഘടനകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് അവരുടേതായ മേഖലകളും പരിമിതികളും തിരിച്ചറിയണം. എങ്കിലേ ഗുണം ചെയ്യൂ. പല സമുദായ സംഘടനകളും രാഷ്ട്രീയത്തിൽ ഇടപെടാൻ അമിതാവേശം കാണിക്കുന്നു. ഇതിന് നിമിത്തമാകുന്നത് മറ്റു പല പ്രേരണകളുമാണ്. കമ്യൂണൽ ആക്ടിവിസം മതേതര ജനാധിപത്യത്തിൽ ഭൂഷണമല്ലെന്നും പ്രമേയത്തിലുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും