അരയിൽ ബെൽറ്റിട്ട് ബാഗ് കെട്ടിത്തൂക്കി, വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്ടപ്പെട്ടത് പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗ്

Published : Jun 30, 2025, 07:37 PM ISTUpdated : Jun 30, 2025, 07:38 PM IST
lottary

Synopsis

സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്.

അമ്പലപ്പുഴ: ബാഗിൽ കരുതിയിരുന്ന പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാ മധ്യേ നഷ്ടപ്പെട്ടു. ലോട്ടറി ഏജന്‍റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്‍റെ ബാഗാണ് ജീവനക്കാരനായ സാമിൽ നിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിലായി നഷ്ടപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിരിക്കുകയായിരുന്നു.

വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു