'ജീവിച്ചിരുന്നുവെങ്കിൽ ഗാന്ധിജി ആർ എസ് എസ് ആയേനെ'; കൃഷ്ണദാസിനെതിരെ വിമ‍ർശനം ശക്തം, കേസെടുക്കണമെന്ന് ഷാഫി

By Web TeamFirst Published Oct 2, 2021, 4:54 PM IST
Highlights

ഗാന്ധിയെ അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണം. കൃഷ്ണദാസ് നടത്തിയത് ​ഗാന്ധിനിന്ദ ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ആർ എസ് എസ് ആയേനെ എന്ന കൃഷ്ണദാസിൻ്റെ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം.

തിരുവനന്തപുരം: ബിജെപി (BJP) നേതാവ് പി കെ കൃഷ്ണദാസിനെതിരെ(P K Krishnadas) പൊലീസിൽ പരാതി നൽകുമെന്ന് യൂത്ത്കോൺ​ഗ്രസ് (Youth Congress). ഗാന്ധിയെ(Gandhi) അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണം. കൃഷ്ണദാസ് നടത്തിയത് ​ഗാന്ധിനിന്ദ ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു (Shafi Parambil) . ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ആർ എസ് എസ് ആയേനെ (RSS) എന്ന കൃഷ്ണദാസിൻ്റെ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം.

യൂത്ത് കോൺഗ്രസിന്റെ ഇന്ത്യാ യുണൈറ്റഡ് പദയാത്ര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.  വട്ടിയൂർക്കാവ് സ്വാതന്ത്ര്യ സ്മാരക മന്ദിരത്തിനു മുന്നിൽ  കെ മുരളീധരൻ എം പി  പദയാത്ര ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. ക്വിറ്റ് ഇന്ത്യയെ ഒറ്റുകൊടുത്തവരാണ് കേരളം ഭരിക്കുന്നതെന്നും ​ഗാന്ധിജിയെ കൊന്നവരുടെ പിൻമുറക്കാരാണ് ഭാരതം ഭരിക്കുന്നത് എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്നു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി. 

click me!