കാണാതായത് ഇന്നലെ പുലർച്ചെ മുതൽ, യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം ആലപ്പുഴ തുറവൂരിൽ

Published : Oct 28, 2025, 02:19 PM IST
youth found dead

Synopsis

ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. 

ആലപ്പുഴ: ആലപ്പുഴ തുറവൂർ ‍ടി‍ഡി ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. ആൾകൂട്ട വിചാരണ നേരിടുന്നതിന്റെയും പൊലീസ് ഇയാളെ മുഖത്ത് അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ അതിക്രമിച്ചു കയറിയ സമ്പത്ത് എന്ന യുവാവ് ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്റെയും പരസ്യ വിചാരണ നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുത്തിയതോട് എഎസ്ഐ ഇയാളുടെ മുഖത്ത് അടിക്കുന്നതും വ്യക്തമാണ്.

മോഷ്ടാവ് എന്നാണ് ആദ്യം കരുതിയത് എന്നും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ബലപ്രയോഗം മാത്രമാണ് ഞായറാഴ്ച നടന്നതെന്നുമാണ് സംഭവത്തിൽ കുത്തിയതോട് പൊലീസ് നൽകുന്ന വിശദീകരണം. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത് പിന്നീട് ആണെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിൽ എടുത്ത സമ്പത്തിനെ അന്ന് തന്നെ കുടുംബത്തെ വിളിച്ചു വരുത്തി കുടുംബത്തോടൊപ്പം പറഞ്ഞു വിട്ടു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പട്ടണക്കാട് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ടിഡി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യം, പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും
'പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്': ശ്രീനാദേവിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്