
കോട്ടയം: വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത്.
ജനുവരി 6ന് ആയിരുന്നു വിവാദമായ ചർച്ച. ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമർശം. മുസ്ലീംകൾ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോർജ് ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയത്.
Title Date Actions എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam