പ്രളയത്തെ നേരിടാൻ ഫ്ലഡ് ലോക്ക് സിസ്റ്റം; വാതിലിലും ജനലിലും പ്രത്യേക ലോക്കുകൾ

By Web TeamFirst Published Aug 2, 2020, 1:27 PM IST
Highlights

വീട് പൂട്ടി ക്യാമ്പുകളിലേക്ക് മാറുന്നവർക്കും താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് താമസം മാറേണ്ടിവരുന്നവര്‍ക്കും ഫ്ലഡ് ലോക് ഉപയോഗിച്ച് വെള്ളത്തെ തടുക്കാമെന്ന് കൃഷ്ണ കുമാർ പറയുന്നു. 

തൃശൂര്‍: പ്രളയത്തെ നേരിടാൻ ഫ്ലഡ് ലോക്ക് സിസ്റ്റവുമായി ചാലക്കുടി സ്വദേശി. പ്രത്യേകം തയ്യാറാക്കിയ ലോക്കുകൾ വാതിലിലും ജനലിലും ഘടിപ്പിച്ചാണ് വീട്ടിലേക്ക് കുതിച്ചെത്തുന്ന പ്രളയജലം തടഞ്ഞു നിര്‍ത്തുന്നത്. ജിം ഇൻസ്ട്രക്ടർ ആയ കൃഷ്ണ കുമാർ കൊവിഡ് കാലത്തെ ഒഴിവ് സമയമാണ് കണ്ടെത്തലിനായി നീക്കി വച്ചത്‌.

സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഈ ലോക്കുകൾ വാതിലുകളിലും ജനലുകളിലും ഘടിപ്പിക്കണം. ജാക്കി ഉപയോഗിച്ച് ഇവ മുറുക്കിയാൽ മതി, ഒരു തുള്ളി വെള്ളം അകത്ത് വരില്ല. വീട് പൂട്ടി ക്യാമ്പുകളിലേക്ക് മാറുന്നവർക്കും താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് താമസം മാറേണ്ടിവരുന്നവര്‍ക്കും ഫ്ലഡ് ലോക് ഉപയോഗിച്ച് വെള്ളത്തെ തടുക്കാമെന്ന് കൃഷ്ണ കുമാർ പറയുന്നു. പതിനയ്യായിരം രൂപ മുതൽ 25000 രൂപ വരെയാണ് നിർമ്മാണച്ചെലവ്.

ജിം ഇൻസ്ട്രക്ടർ ആയ കൃഷ്ണ കുമാർ ലോക്ഡൗൺ മൂലം തൊഴിലില്ലാതായതോടെയാണ് ജനോപകാരപ്രദമായ കണ്ടെത്തലിന് ശ്രമം തുടങ്ങിയത്. പത്താം ക്ലാസ് വരെ പഠിച്ച ഫ്ലഡ് ലോക്കിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണിപ്പോൾ  കൃഷ്ണ കുമാർ. വീട് മാത്രമല്ല വീട്ട്്വളപ്പ് തന്നെ വെള്ളം വരാതെ സൂക്ഷിക്കാനുളള പദ്ധതി മനസ്സിലുണ്ടെന്ന് ഈ ചെറുപ്പക്കാരണ പറയുന്നു.

click me!