
വർക്കല: വർക്കല വെട്ടൂരിൽ യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്ന റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ ഒന്നാം പ്രതിയായ അബുത്താലി, വെട്ടൂർ സ്വദേശികളായ അഹമ്മദ് ബിലാൽ റിയാസ് എന്നിവരെയാണ് മർദിച്ചത്. മുൻ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം.
സെപ്റ്റംബർ 20ന് രാത്രി ഏകദേശം 8.15 ഓടെയായിരുന്നു സംഭവം. ബന്ധുവിന്റെ വീടിന് സമീപം ബസ് പാർക്ക് ചെയ്തതിന് ശേഷം പോകാനൊരുങ്ങവെയാണ് വെട്ടൂർ സ്വദേളികളായ അഹമ്മദ് ബിലാലും യാസിനെയും ബൈക്കിലെത്തിയ വെട്ടൂർ സ്വദേശികളായ അബുത്താലിയും ഷാരൂഖും മർദിച്ചത്. തുടർന്ന് യുവക്കാളുടെ കൈവശമുണ്ടായിരുന്ന ഐഫോണും പണമടങ്ങിയ പേഴ്സും ഇവർ പിടിച്ചുവാങ്ങി. പണം വേണമെങ്കിൽ എടുത്തുകൊള്ളുവെന്നും ഐഫോൺ തിരികെ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടപ്പോൾ, വീട്ടിലെത്തിയാൽ നൽകാമെന്നായിരുന്നു മറുപടി. ഇതിനായി 8.30 ഓടെ ഇവർഅബുത്താലിയുടെ വീട്ടിലെത്തി. എന്നാൽ വീട്ടിലെത്തിയ ഇവരെ അബുത്താലി വടിവാളുമായി പുറത്തിറങ്ങി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ അബുത്താലിയുടെ സഹോദരി പൊലീസ് കൺട്രോൾ റൂമിൽ വളിച്ച് ആയുധങ്ങളുമായി ഒരു സംഘം യുവാക്കൾ വീട്ടിലെത്തി തന്നെയും കാൻസർ രോഗിയായ ഭർത്താവിനെയും ആക്രമിച്ചതായി പരാതിപ്പെട്ടു. തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഈ സംഭവം നടക്കുന്നതിന് മുൻപ് ഒന്നാം പ്രതിയായ അബുത്താലിയെ ഒരു വീടിന് സമീപം കണ്ട യുവാക്കൾ ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam