പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

Published : Oct 01, 2026, 10:27 PM IST
payyannur protest

Synopsis

പയ്യന്നൂരിൽ മന്ത്രി ഒജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: പയ്യന്നൂരിൽ മന്ത്രി ഒജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയെന്ന് കേസെടുത്തത്. ഒജെ ജെനീഷിന്റെ ഔദ്യോഗിക വാഹനത്തിനു നേരെ കണ്ണൂരിലും കാസർകോട്ടും വഴിനീളെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ വ്യാപക അക്രമമാണുണ്ടായത്. തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം അഞ്ചിടത്ത് ഡിവൈഎഫ്ഐ സംഘം വാഹനം തടഞ്ഞ് ആക്രമിച്ചു. കല്ലുകൾ കൊണ്ട് ഇടിച്ചു. ആക്രമണത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചു. മന്ത്രിയുടെ വാഹനം തടഞ്ഞതിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

പിന്നീട് രാത്രിയോടെ തൃക്കരിപ്പൂരിൽ ഒരു പൊതുപരിപാടിയിൽ എത്തിയ ജെനീഷിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. വാഹനം പിന്നീട് പൊലീസ് ഏറെ പണിപ്പെട്ടാണ് പരിപാടി നടക്കുന്നയിടത്തേക്ക് കടത്തിവിട്ടത്. ആർപ്പ് വിളികളോടെ ജെനീഷിനെ യൂത്ത് കോൺഗ്രസുകാർ അകത്തേക്ക് കൊണ്ട് പോയി. പിന്നീട് മന്ത്രി പുറത്തിറങ്ങിയപ്പോഴും പ്രതിഷേധമുണ്ടായി, വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ മുട്ടയെറിഞ്ഞു. കനത്ത പൊലീസ് കാവലിലാണ് ജെനീഷിനെ പുറത്തേക്ക് കൊണ്ട് പോയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്
മീനങ്ങാടിയിൽ ഭീതി പരത്തിയ ഹൈവേ കൊള്ളസംഘത്തിലെ 2 പേർ പിടിയിൽ; അറസ്റ്റ് ചെയ്തത് ബാവലി പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ