മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; അതിരു കടന്നുവെന്ന് യുവമോർച്ച

Published : Jun 16, 2022, 11:56 AM IST
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; അതിരു കടന്നുവെന്ന് യുവമോർച്ച

Synopsis

മുഖ്യമന്ത്രിയ്ക്കെതിരായ  രോഷം വിമാനത്തിലെ പ്രതിഷേധം കാരണം വഴിതിരിച്ചു വിട്ടു.സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തി.കരിങ്കൊടി പ്രതിഷേധം തുടരുമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ ചന്ദ്രൻ   

തൃശ്ശൂര്‍; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യുവമോർച്ച.വിമാനത്തിനകത്തെ പ്രതിഷേധം അതിരു കടന്നു.മുഖ്യമന്ത്രിയ്ക്കെതിരായ  രോഷം വിമാനത്തിലെ പ്രതിഷേധം കാരണം വഴിതിരിച്ചു വിട്ടു.സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തി.മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ ചന്ദ്രൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഡൽഹിയിലെ പരിപാടിയിലും കരിങ്കൊടി കാണിക്കും.

വിമാനത്തിലെ പ്രതിഷേധം; 'EP യെ ഒഴിവാക്കിയ, Indigo എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം' ;പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണരായി വിജയനെതിരെ  വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. Indigo സൗത്ത് ഇന്ത്യൻ മേധാവിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.കണ്ണൂർ സ്വദേശി ആയ indigo എയർ പോർട്ട് മാനേജർ ബിജിത് സമ്മർദത്തിന് വഴങ്ങി എന്നാണ്  പരാതി.Indigo എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം.indigo മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയ്യാറാക്കി.Ep യുടെ പേര് റിപ്പോർട്ടിൽ നിന്നും ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം എന്ന് കോടിയേരിയും ep യും പറഞ്ഞിട്ടും വ്യാജ റിപ്പോർട്ട് തയ്യാറാക്കി.സൗത്ത് ഇന്ത്യൻ മേധാവി വരുൺ ദ്വിവേദിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടൻ രേഖ മൂലം പരാതി നൽകും.

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്, പ്രത്യേക അന്വേഷണ സംഘം ഇന്ന് യോ​ഗം ചേരും

 മുഖ്യമന്ത്രിയെ (CM Pinarayi Vijayan) വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ  വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും.

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി