ക്യാംപസ് ഫ്രന്‍റിനെ യുഎപിഎ ചുമത്തി നിരോധിക്കണം: കെമാല്‍ പാഷ

web desk |  
Published : Jul 09, 2018, 07:26 AM ISTUpdated : Oct 02, 2018, 06:46 AM IST
ക്യാംപസ് ഫ്രന്‍റിനെ യുഎപിഎ ചുമത്തി നിരോധിക്കണം: കെമാല്‍ പാഷ

Synopsis

അണികളെ സംരക്ഷിക്കാന്‍ കഴിയാത്തവർ അവരെ സംഘടനാ പ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്.

എറണാകുളം:  മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ മരണത്തിനിടയാക്കിയ ക്യാംപസ് ഫ്രന്‍റിനെ യുഎപിഎ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. കൊലപാതകികളെ മാത്രമല്ല അവർക്ക് പിന്തുണ നൽകുന്നവരെയും നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവരണമെന്ന് ജസ്റ്റീസ് കെമാൽപാഷ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ട. അത് നിരോധിക്കണം. വിദ്യാർഥികളുടെ ജീവനെടുക്കുന്നത് ആരായാലും നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരണം. അഭിമന്യുവിന്‍റെ ഘാതകർക്ക് സമൂഹം യാതൊരു പിന്തുണയും കൊടുക്കരുത്. ആ ജീവനെടുത്ത ക്യാംപസ് ഫ്രന്‍റിനെ നിരോധിക്കുക തന്നെ വേണമെന്നും ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു. 

അണികളെ സംരക്ഷിക്കാന്‍ കഴിയാത്തവർ അവരെ സംഘടനാ പ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്. അഭിമന്യുവിന്‍റെ കൊലപാതകം മുസ്ലീം സമൂഹത്തിനേറ്റ കളങ്കമാണ്.  കേസില്‍ പോലീസിനുമേല്‍ സമ്മർദ്ധമുള്ളതായി കരുതുന്നില്ലെന്നും, പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും കമാല്‍ പാഷ പറഞ്ഞു.
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ