വരാപ്പുഴ കസ്റ്റഡിക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയില്‍ ഉത്തരവ് ഇന്ന്

web desk |  
Published : Jul 09, 2018, 07:18 AM ISTUpdated : Oct 02, 2018, 06:41 AM IST
വരാപ്പുഴ കസ്റ്റഡിക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയില്‍ ഉത്തരവ് ഇന്ന്

Synopsis

ഗുരുതരമായ പിഴവുകൾ അന്വേഷണത്തിൽ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം: വരാപ്പുഴ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെത ഭാര്യ അഖില സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. പൊലീസുകാര്‍ പ്രതിയായ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം. 

അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സർക്കാര്‍ നിലപാട്. ഗുരുതരമായ പിഴവുകൾ അന്വേഷണത്തിൽ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നിലപാട് എടുത്തിരുന്നില്ല. റൂറൽ എസ് പിയായിരുന്ന എ വി ജോർജിനെ പ്രതിചേർക്കെണ്ടെന്ന പൊലീസ് തീരുമാനത്തിന് പിന്നാലെയായിരുന്നു ഹർജി ഹൈക്കോടതിയിൽ എത്തിയത്.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ