വൈദ്യുതി പോസ്റ്റിലെ ജംഗ്ഷന്‍ ബോക്‌സിന് തീപിടിച്ച് കേബിളുകള്‍ കത്തി നശിച്ചു

Web Desk |  
Published : Jun 02, 2018, 11:30 PM ISTUpdated : Jun 29, 2018, 04:24 PM IST
വൈദ്യുതി പോസ്റ്റിലെ ജംഗ്ഷന്‍ ബോക്‌സിന് തീപിടിച്ച് കേബിളുകള്‍ കത്തി നശിച്ചു

Synopsis

നഗരസഭാ ജംഗ്ഷന് സമീപം വൈദ്യുതി പോസ്റ്റില്‍ ജംഗ്ഷന്‍ ബോക്‌സിന് തീപിടിച്ച് കേബിളുകള്‍ കത്തി നശിച്ചു. 

കായംകുളം: നഗരസഭാ ജംഗ്ഷന് സമീപം വൈദ്യുതി പോസ്റ്റില്‍ ജംഗ്ഷന്‍ ബോക്‌സിന് തീപിടിച്ച് കേബിളുകള്‍ കത്തി നശിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ ജംഗ്ഷന് സമീപമുളള പോസ്റ്റിലെ ജംഗ്ഷന്‍ ബോക്‌സില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപമുള്ള വ്യാപാരികള്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. പുകയോടൊപ്പം സ്‌ഫോടനം ഉണ്ടാകുകയും തീ ആളിപടരുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി അതുവഴിയുളള വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ സംഭവസ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.

തീ ആളിക്കത്തിയതോടെ കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്ന കേബിളുകളും സ്വകാര്യ കമ്പനിയുടെ കേബിളുകളും കത്തിനശിച്ചു. അഗ്‌നിശമനസേനയെത്തി തീ പൂര്‍ണ്ണമായി കെടുത്തി. വൈദ്യുതി കമ്പികള്‍ക്ക് പകരമായി സ്ഥാപിച്ചിരിക്കുന്ന പുതിയ കേബിളുകള്‍ക്ക് താങ്ങാവുന്നതിലേറെ കണക്ടിംഗ് ലോഡ് ഉളളതാണ് ജംഗ്ഷന്‍ ബോക്‌സുകള്‍ തീകത്താന്‍ കാരണമാകുന്നതെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്.

നഗരത്തില്‍ പലയിടങ്ങലിലും അടിക്കടി ജംഗ്ഷന്‍ ബോക്‌സുകള്‍ക്ക് തീപിക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനുളളില്‍ നഗരമധ്യത്തില്‍ പുതിയിടം, ലിങ്ക് റോഡില്‍ പാര്‍ക്കു ജംഗ്ഷന്‍, ആശുപത്രി ജംഗ്ഷന്‍, ബാങ്ക് റോഡ് തുടങ്ങി നിരവധി ഭാഗങ്ങളില്‍ വൈദ്യുതി പോസ്റ്റില്‍ തീപിടുത്തമുണ്ടായി.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ