
ഹരിപ്പാട്: മൂവര്‍സംഘം ഒന്നിച്ച് സ്‌കൂളിലേയ്ക്ക്. തമല്ലാക്കല്‍ വലിയവിളയില്‍ സനല്‍കുമാര്‍- സതി ദമ്പതികളുടെ മക്കളാണ് നാളെ ഒന്നിച്ച് അക്ഷരമുറ്റത്ത് കാല്‍കുത്തുന്നത്. ഒറ്റ പ്രസവത്തില്‍ മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് ഗായത്രി എസ്, സൗരി എസ്, കൃഷ്ണപ്രസാദ് എസ് എന്നീ കുരുന്നുകള്‍ ജനിച്ചത്.
മൂന്ന് പേരും നാളെ കുമാരപുരം (കവറാട്ട്) പൊത്തപ്പള്ളി ഗവ: എല്‍ പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കും. മൂത്ത മകന്‍ വിഷ്ണു പ്രസാദ് (4) കിഡ്ണി സംബന്ധമായ അസുഖം മൂലം മരിച്ചു. പിന്നീട് കുട്ടികളില്ലാതെ വിഷമിച്ച കുടുംബത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് കുരുന്നുകള്‍ ജനിക്കുകയായിരുന്നു. ആദ്യത്തെ മകന്റെ ഓര്‍മ്മ നിലനിര്‍ത്താനാണ് കൂട്ടത്തിലെ ആണ്‍തരിക്ക് കൃഷ്ണപ്രസാദ് എന്ന പേര് നല്‍കിയത്.