' ആംബുലന്‍സിലിരുന്ന് അവര്‍ കരയുകയും പ്രാര്‍ത്ഥിക്കുകയുമായിരുന്നു ' : വൈറലായി ആംബുലന്‍സ് ഡ്രൈവറുടെ എഫ്ബി പോസ്റ്റ്

web desk |  
Published : Jul 13, 2018, 01:05 PM ISTUpdated : Oct 04, 2018, 03:06 PM IST
' ആംബുലന്‍സിലിരുന്ന് അവര്‍ കരയുകയും പ്രാര്‍ത്ഥിക്കുകയുമായിരുന്നു ' : വൈറലായി ആംബുലന്‍സ് ഡ്രൈവറുടെ എഫ്ബി പോസ്റ്റ്

Synopsis

ആശുപത്രിയിലോട്ടുള്ള യാത്രാ മദ്ധ്യേ ഈ കുട്ടികൾ കരയുന്നതും ഒരു ജീവന് വേണ്ടി പ്രാർത്ഥിക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,

തിരുവനന്തപുരം: നീറമൺകര എൻ.എസ്.എസ് കോളേജിലെ 4 വിദ്യാർത്ഥിനികൾ വഴിയരികിൽ കുഴഞ്ഞു വീണ വൃദ്ധനെ ആശുപത്രിയിൽ കൊണ്ട് പോകാൻ കാണിച്ച സേവനമനോഭാവത്തെ കുറിച്ച് വിവരിച്ച് ഇവരെ ആശുപത്രിയിൽ  കൊണ്ട് പോയ 108 ആംബുലൻസിന്‍റെ  ഡ്രൈവറായ പ്രവീണിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് നൊമ്പരപ്പെടുത്തുന്നു.

108 ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

എന്‍റെ പേര് പ്രവീൺ, nemom 108 ആംബുലൻസിലെ ഡ്രൈവർ ആണ്‌, കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രോഗിയെ എത്തിച്ചു മടങ്ങി വരുന്ന വഴി കുറച്ചു ചെറുപ്പക്കാർ ആംബുലൻസ് കൈ കാണിച്ചു, ഇറങ്ങി ചെന്നു നോക്കുമ്പോൾ, ഞാൻ കണ്ടത് നെഞ്ചു വേദന കൊണ്ട് പുളയുന്ന രാമ സ്വാമി എന്ന പിതാവിനെയാണ്. പെട്ടെന്ന് തന്നെ ഞങ്ങൾ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി, കാഴ്ചക്കാരായി കൂടി നിന്ന ആരും ഞങ്ങളെ സഹായിക്കാനോ കൂടെ വരാനോ തയ്യാറായില്ല, ക്ലാസ്സ്‌ കഴിഞ്ഞ് ബസ് കാത്ത് നിന്ന നാല് പെൺകുട്ടികൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു. 

അദ്ദേഹത്തെ അറിയില്ലെങ്കിൽ പോലും കൂടെ വരാമെന്നു പറഞ്ഞു, ആശുപത്രിയിലോട്ടുള്ള യാത്രാ മദ്ധ്യേ ഈ കുട്ടികൾ കരയുന്നതും ഒരു ജീവന് വേണ്ടി പ്രാർത്ഥിക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, ആശുപത്രിയുടെ മുന്നിലിരുന്ന് വളരെ വേദന യോടെ കരഞ്ഞ കുട്ടികൾ നിരാശയോടെ വീട്ടിലേക്കു മടങ്ങി ഈ തിരക്കിനിടയിൽ അവരെ ആശ്വസിപ്പിക്കാനോ  അഭിനന്ദിക്കാനോ എനിക്കു കഴിഞ്ഞില്ല, തിരക്ക് പിടിച്ച ഈ ലോകത്തിൽ ഒരു ജീവന് വേണ്ടി സമയം കണ്ടെത്തിയ ഈ മാലാഖ കുട്ടികൾക്ക് ദൈവം എന്നും നന്മ വരുത്തട്ടെ എന്ന് ആത്മാർഥമായി ഞാൻ പ്രാർത്ഥിക്കുന്നു

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ