അഭിമന്യുവിന്‍റെ കൊലപാതകം, മുഹമ്മദ് നബി (സ) യോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദ: കെ.പി.രാമനുണ്ണി

web desk |  
Published : Jul 09, 2018, 12:37 AM ISTUpdated : Oct 02, 2018, 06:50 AM IST
അഭിമന്യുവിന്‍റെ കൊലപാതകം, മുഹമ്മദ് നബി (സ) യോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദ: കെ.പി.രാമനുണ്ണി

Synopsis

ഇന്ത്യൻ മതസൗഹാർദ്ദത്തെയും വിശിഷ്യാ മുസ്ലീം ഭാഗധേയത്തെയും തകർക്കാൻ ആരോടെങ്കിലും നിങ്ങൾ അച്ചാരം വാങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചേദിക്കുന്നു. 

അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ക്യാംപസ് ഫ്രന്‍റിനെതിരെ കെ.പി.രാമനുണ്ണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഫൊക്കാനാ സമ്മേളനത്തിനിടെയാണ് അഭിമന്യുവിന്‍റെ കൊലപാതകത്തെ കുറിച്ചറിയുന്നത്. നാട്ടിലെത്തിയിട്ട് വിശദമായി എഴുതണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അവന്‍റെ നിഷ്കളങ്കമായ മുഖം തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് രാമനുണ്ണി എഴുതുന്നു. 

മുഹമ്മദ് നബിയോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദയായിരുന്നു ആ കൊലപാതകം. ആ മുഖത്തേക്ക് മൊത്തം മാനവകുലത്തെ കൊന്നു തള്ളലായിരുന്നു. ഏത് മണ്ടനെയും കിടപിടിക്കുന്ന ബുദ്ധിശൂന്യതയുടെ പ്രകടനമായിരുന്നു അതെന്നും കെ.പി. രാമനുണ്ണി എഴുതുന്നു. ഇന്ത്യൻ മതസൗഹാർദ്ദത്തെയും വിശിഷ്യാ മുസ്ലീം ഭാഗധേയത്തെയും തകർക്കാൻ ആരോടെങ്കിലും നിങ്ങൾ അച്ചാരം വാങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചേദിക്കുന്നു. 

കെ.പി.രാമമുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം: 

ഇത് കേവലം ഒരു പാവത്തിന്‍റെ ഹത്യയല്ല

അഭിമന്യുവിന്റെ കൊലപാതക വാർത്ത കേട്ട് ഞെട്ടിത്തെറിച്ച് അസ്തപ്രജ്ഞനായാണ് ഫൊക്കാനാ സമ്മേളനത്തിന് കുറച്ച് ദിവസം മുൻപ് ഞാൻ അമേരിക്കയിൽ എത്തിയത്. എഴുതണം, നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം വിശദമായി, ഗഹനമായി, രൂക്ഷമായി എഴുതണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നെങ്കിലും നിഷ്ക്കളങ്കയായ ആ മുഖം വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

കാമ്പസ് ഫ്രണ്ടിന്റെ കശ്മലർ ചെയ്തത് സത്യത്തിൽ ഒരു പാവത്തിന്റെ ഹത്യയായിരുന്നില്ല. കേരളത്തിന്റെ സകല പാരമ്പര്യ നന്മകളുടെയും പ്രതീകാത്മക കൊലപാതകമായിരുന്നു. നാടിന്റെ സമൂഹ സ്വത്വത്തിന്റെ കുളം തോണ്ടൽ ശ്രമമായിരുന്നു' മനുഷ്യത്വത്തോടുള്ള മുഴുത്ത തൃണവൽഗണനയായിരുന്നു. ഇസ്ലാമിന്റെ പേരും പറഞ്ഞ് അതിന്റെ അവഹേളനമായിരുന്നു' മുഹമ്മദ് നബി (സ) യോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദയായിരുന്നു. ആ മുഖത്തേക്ക് മൊത്തം മാനവകുലത്തെ കൊന്നു തള്ളലായിരുന്നു. ഏത് മണ്ടനെയും കിടപിടിക്കുന്ന ബുദ്ധിശൂന്യതയുടെ പ്രകടനമായിരുന്നു.

പ്രൊഫസർ ജോസഫിന്റെ കൈ വെട്ടോടു കൂടി കേരളത്തിലെ മുസ്ലിംങ്ങളെയും മറ്റ് വിശ്വാസി സമൂഹത്തെയും നിങ്ങൾ അസ്ഥിരപ്പെടുത്താൻ തുടങ്ങിയതല്ലേ? പിന്നെ തക്കം കിട്ടുമ്പോഴെല്ലാം തുടർന്നു കൊണ്ടിരുന്ന ആ പണി ഇപ്പോൾ ദുരന്തക്കൊടുമുടി കയറിയിരിക്കയല്ലേ? ഐ.എസ്. ആരോപിക്കപ്പെട്ട പോലെ ഇന്ത്യൻ മതസൗഹാർദ്ദത്തെയും വിശിഷ്യാ മുസ്ലീം ഭാഗധേയത്തെയും തകർക്കാൻ ആരോടെങ്കിലും നിങ്ങൾ അച്ചാരം വാങ്ങിയിട്ടുണ്ടോ?

എങ്ങനെയാണ് മലയാളത്തിന്റെ നന്മ ഇതിനോട് പ്രതികരിക്കേണ്ടത്? സകല മനുഷ്യസ്നേഹികളും ഇത്തരം നിഷ്ഠൂരതകളെ ശങ്കാവിഹീനം തളളിപ്പറഞ്ഞു കൊണ്ട് തന്നെ - പോര, ഇടശ്ശേരി പാടിയ പോലെ ഗോവിന്ദനും അലവിയും പരസ്പരം തോളിൽ കയ്യിട്ട് ഇവന്മാരോ, ഇവന്മാർ പാലൂട്ടൂന്ന മറുപുറ ഫാസിസ്റ്റുകളോ ഇസ്ലാമോ ഹിന്ദുവോ അല്ല എന്ന ബോർഡുകൾ നാടുനാടാന്തരം സ്ഥാപിച്ചു കൊണ്ടും

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ