ആനപാപ്പാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കഞ്ചാവുമായി പിടിയില്‍

Web Desk |  
Published : May 26, 2018, 08:25 PM ISTUpdated : Jun 29, 2018, 04:21 PM IST
ആനപാപ്പാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കഞ്ചാവുമായി പിടിയില്‍

Synopsis

ആനപാപ്പാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കഞ്ചാവുമായി അറസ്റ്റില്‍

ആലപ്പുഴ: തുറവൂര്‍, പട്ടണക്കാട് വയലാര്‍ എന്നിവടങ്ങളില്‍  നടത്തിയ പരിശോധനയില്‍ 40 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ആനപാപ്പാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ആലപ്പുഴ എക്‌സൈസ് എന്‍ഫൊഴ്‌സ്‌മെന്റ് ആന്‍റി നര്‍കോട്ടിക്ക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലാണ്. 

പാലക്കാട്ട് നിന്നും ആനയുമായി നാട്ടില്‍ എത്തിയ ആനപ്പാപ്പന്‍ ചേര്‍ത്തല വയലാര്‍ ഒളതല സചിന്‍ ഭവനത്തില്‍ സച്ചിന്‍(24), ഇയാളൂടെ സഹായികളായ പലാക്കാട് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി നിധീഷ് (23), ചേര്‍ത്തല പട്ടണക്കാട് സാഗര്‍ നിവാസില്‍ പ്രജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്.

മതപ്പാടില്‍ ചികിത്സയ്ക്കായി ആനയെ കെട്ടിയിരുന്ന സ്ഥലത്തിനു സമീപത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശത്ത് അസമയത്ത് യുവാക്കള്‍ കൂട്ടം കൂടിയിരുന്ന് വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ