
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽപ്പെട്ട് വൃദ്ധ ദാരുണമായി കൊല്ലപ്പെട്ടു. കുറ്റൂർ തലയാർ ലതാഭവനിൽ റിട്ട. വില്ലേജ് അസി. ശിവരാമപിളളയുടെ ഭാര്യ ശ്രീദേവിയമ്മ (73) മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30ന് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിനുളളിലാണ് അപകടം. കുറ്രൂരിൽ നിന്നും ബന്ധുവീട്ടിൽ പോകുവാനായി കെ.എസ്.ആർ.ടി.സി സ്റ്റാന്റിലിറങ്ങിയശേഷം സ്വകാര്യ ബസ്സ് സ്റ്റാന്റിലേക്ക് പോകാൻ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
ബസ്സ് പുറത്തേക്ക് പോകുന്ന വഴിയിലെ വളവിൽ എത്തിയപ്പോൾ പിന്നിലൂടെ എത്തിയ ബസ്സ് കടന്നുപോകുവാൻ വശത്തേക്ക് ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവിടെ ഉണ്ടായിരുന്ന ചെറിയ ഓടയിൽ കാലുതെന്നി ബസ്സിന്റെ പിൻ ചക്രത്തിനടിയിലേക്ക് ശ്രീദേവിയമ്മ വീഴുകയായിരുന്നു. തോളിന്റെയും തലയുടെ ഒരു വശത്തുകൂടി ടയർ കയറിയിറങ്ങി. ഉടൻതന്നെ അതുവഴിയെത്തിയ തിരുവല്ല അഡീഷണൽ തഹസീൽ ദാരുടെ വാഹനത്തിൽ ഇവരെ ചെങ്ങന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിൽ, സുലൈമാൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.