ജില്ലാ കോടതി വളപ്പില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ ശ്രമം

Web Desk |  
Published : Jul 09, 2018, 10:52 PM ISTUpdated : Oct 02, 2018, 06:42 AM IST
ജില്ലാ കോടതി വളപ്പില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ ശ്രമം

Synopsis

ഇവരെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് ജില്ലാ കോടതി വളപ്പില്‍ വീട്ടമ്മയും മകളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നെരയോടെയാണ് സംഭവം. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്  ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ഇയാളെ കണ്ടെത്തി ഇന്നലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അതിന് ശേഷം വീട്ടമ്മക്കൊപ്പം ഭര്‍ത്താവിനെ പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍ വീട്ടമ്മക്ക് ഒപ്പം പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനിന്നു. ഇതോടെ വീണ്ടും ഇവര്‍ തമ്മില്‍ തര്‍ക്കവും ബഹളവും ഉണ്ടായി. ഈ സമയം കോടതിയില്‍ നിന്നും മകളുമായി പുറത്തേക്ക് ഓടിയ വീട്ടമ്മ കൈയ്യില്‍ കരുതിയിരുന്ന വിഷം ശീതളപാനിയത്തില്‍ കലര്‍ത്തി ഇരുവരും കഴിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇരുവരെയും പൊലീസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സൂചന.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ