നിലമ്പൂരില്‍ ജീപ്പില്‍ കിടന്നുറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

Web Desk |  
Published : Jul 13, 2018, 08:12 PM ISTUpdated : Oct 04, 2018, 02:56 PM IST
നിലമ്പൂരില്‍ ജീപ്പില്‍ കിടന്നുറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

Synopsis

ആനയുടെ ചിന്നം വിളികേട്ടെത്തിയ നാട്ടുകാരാണ് ആദ്യം വിവരമറിഞ്ഞത്.

നിലമ്പൂര്‍ :  ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ആളെ കാട്ടാന കൊന്നു. പാലാങ്കര വട്ടപ്പാടത്ത് റബർത്തോട്ടം കാവല്‍ക്കാരനാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് (56) മരിച്ചത്. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തമ്പിക്കൈകൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണ് റിപ്പോർട്ടുകള്‍. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.

ആനയുടെ ചിന്നം വിളികേട്ടെത്തിയ നാട്ടുകാരാണ് ആദ്യം വിവരമറിഞ്ഞത്. നാട്ടുകാർ ഓടിക്കൂടി ആനയെ വിരട്ടി ഓടിച്ചു. പുക്കോട്ടുപാടം പൊലീസ് പുലർച്ചെത്തന്നെ സംഭവ സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചെറിയിലേക്ക് മാറ്റി. പുലർച്ചെയുണ്ടായ അത്യാഹിതത്തില്‍ നാട്ടുകാർ ഭയത്തിലാണ്.  

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ