
തിരുവനന്തപുരം: കള്ളിക്കാട് മൈലക്കര പാലത്തിൽ നിന്നും രണ്ടുദിവസം മുമ്പ് ചാടി ആത്മഹത്യ ചെയ്ത തേവൻകോട് സ്വദേശി ദിവ്യയുടെ മൃതദേഹം കണ്ടെത്തി. സംഭവ സ്ഥലത്തിന് 10 കി.മീ അകലെ കുരുതംകോട് നിന്നും ഫയർഫോഴ്സാണ് മൃദതേഹം കണ്ടെടുത്തത്. തേവൻകോട് സ്വദേശി ശിവൻകുട്ടി രമ ദമ്പതികളുടെ മകളും മഞ്ഞാലുമൂട് ശ്രീനാരായണ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുമാണ് ദിവ്യ. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.