
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാമത്ത് ടെമ്പോവാൻ മറിഞ്ഞ് 22 പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിലയ കുന്ന് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത് .വിവാഹ സൽക്കാരം കഴിഞ്ഞ് ചിറ്റാറ്റിൻകരയിൽ നിന്നും മാമത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു.
വലിയകുന്ന് സ്വദേശികളായ ഷാർമിള (48), സന്ധ്യ (35), ഉദയ (38), പ്രഭ (50),ബിജു (47), സൂര്യ (23), വിജയകുമാരി (43) ,പ്രശാന്ത്(13) ,അഞ്ജു (18), രമ (39) ആതിര (10), സിന്ധു (37), തുളസി (49), ആനന്ദ് (9), അജേഷ് (30), ജയൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.