
കാസര്‍ഗോഡ് : മൊഗ്രാല്‍പുത്തൂര്‍ ചൗക്കി കല്ലങ്കൈ ദേശീയ പാതയില്‍ ബുള്ളറ്റും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് വെള്ളരിക്കുണ്ട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. വെള്ളരിക്കുണ്ട് പുങ്ങംചാല്‍ മുള്ളന്‍ വളപ്പിലെ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ വിജയന്‍ (45), സുഹൃത്തും കര്‍ണാടക കുന്താപുരം മുഡൂര്‍ സ്വദേശിയും നാട്ടക്കല്‍ പുങ്ങംചാലില്‍ താമസക്കാരനുമായ എം പി ലൂക്കാച്ചന്‍ (55) എന്നിവരാണ് മരിച്ചത്.
കുന്താപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഇവര്‍ക്കൊപ്പം ഒരു കാറില്‍ നാട്ടിലുള്ള സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ച ബുള്ളറ്റിലേക്ക് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇരുവരേയും ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിജയന്റെ ഭാര്യ: ഷൈല. മക്കള്‍: വിപിന്‍ കൃഷ്ണ, സ്‌നേഹ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: വിജേഷ്.