ഉദ്ഘാടന ധൂര്‍ത്ത്: ചുളുവില്‍ പണമനുവദിക്കാനുള്ള നീക്കവുമായി തൃശൂര്‍ നഗരസഭ

By Web DeskFirst Published Feb 26, 2018, 9:06 PM IST
Highlights

തൃശൂര്‍: ഉദ്ഘാടന പരിപാടിയ്ക്ക് വേണ്ടി ചെലവാക്കിയ തുകയുടെ പേരില്‍ ഏറെ ആരോപണം കേട്ട സോളാര്‍ പ്ലാന്റ് ഉദ്ഘാടന പരിപാടിയുടെ ചെലവ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്നര വര്‍ഷത്തിന് ശേഷം അംഗീകാരം തേടുന്നു.  അടിയന്തിരഘട്ടങ്ങളിലൊഴികെ ഒരു ചെലവുകള്‍ക്കും മുന്‍കൂര്‍ അനുമതി നല്‍കാന്‍ മേയര്‍ക്കു മുനിസിപ്പല്‍ ചട്ടം അധികാരം നല്‍കുന്നില്ല. അഥവാ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ തന്നെ തൊട്ടടുത്ത കൗണ്‍സില്‍ യോഗത്തില്‍ വെച്ച് അംഗീകാരം വാങ്ങണമെന്നാണ് ചട്ടം അനുശാസിക്കുമ്പോഴാണ് ഈ നടപടി. രണ്ട് കോടി ചെലവില്‍ നടപ്പിലാക്കിയ രണ്ട് കെ വി ശേഷിയുള്ള സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനത്തിനായി ചെലവിട്ടത്  2,30,987 രൂപയായിരുന്നു. അന്ന് ഈ തുക മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നല്‍കുകയും ചെയ്തിരുന്നു. 

മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് 25,000 രൂപ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ചെലവ് ചെയ്യാവുന്നനെന്നിരിക്കേ ഇത്രയും ചെലവുവന്നത്  കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബില്‍ തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തു. ബില്‍ പാസാക്കാന്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ പരിഗണനക്ക് 2016 ഡിസംബറില്‍ ല്‍ എത്തിയപ്പോള്‍ ബില്‍ പ്രീ ഓഡിറ്റിങ്ങ് നല്‍കിയശേഷം മാത്രം പരിശോധനക്ക് കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തെങ്കിലും അത് നടപ്പായിരുന്നില്ല. മേയര്‍ ഫയല്‍ തിരിച്ച് വിളിച്ച് ഫിനാന്‍സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതും അന്ന് വിവാദമായിരുന്നു. മരാമത്ത് കമ്മിറ്റിക്ക് വിട്ട വൈദ്യുതിവിഭാഗം ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിരുന്നു. 2017 മാര്‍ച്ചില്‍ ചേര്‍ന്ന ധനകാര്യകമ്മിറ്റി ചെലവ് പാസാക്കാന്‍ തീരുമാനമെടുത്തെങ്കിലും വിഷയം കൗണ്‍സിലില്‍ വെക്കാന്‍ പിന്നെയും ഒരുവര്‍ഷം വേണ്ടിവന്നു.

ഇതിനിടെ ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധനയില്‍, അധിക ചെലവില്‍ വിശദീകണം നേടി.  തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഉത്തരവനുസരിച്ച് 25,000 രൂപ വരെ മാത്രമേ ചെലവാക്കാന്‍ അധികാരമുള്ളൂ എന്നിരിക്കേ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തു വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വൈദ്യുതിവിഭാഗത്തിന് അങ്ങിനെ ഒരു സര്‍ക്കാര്‍ ഉത്തരവ് ബാധകമല്ലെന്നായിരുന്നു മറുപടി.  പ്രശ്‌നം മേയറുടെ സാങ്കേതിക  ബാധ്യതാ  പ്രശ്‌നമായി നിലനില്‍ക്കെയാണ് അജണ്ടവെച്ച കൗണ്‍സിലര്‍മാരുടെ ബാധ്യതാ ചിലവ് പാസാക്കാനുള്ള നീക്കം.

click me!