കോഴിക്കോട് വീട്ടമ്മയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Web Desk |  
Published : Apr 26, 2018, 11:35 AM ISTUpdated : Jun 08, 2018, 05:49 PM IST
കോഴിക്കോട് വീട്ടമ്മയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Synopsis

കോഴിക്കോട് വീട്ടമ്മയെ മദ്യം നല്‍കി പീഡിപ്പിച്ചു ബന്ധുക്കള്‍ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നവെന്ന് യുവതി

കോഴിക്കോട്: വീട്ടമ്മയെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.  കിഴക്കോത്ത് പന്നൂരില്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റക്ക് കഴിഞ്ഞുവരിക്കയായിരുന്ന യുവതിയെ ബന്ധുക്കള്‍ ഉള്‍പെടെയുള്ള ആറംഗ സംഘം പീഡിപ്പിച്ചതായാണ് പരാതി. പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി കൊടുവള്ളി പൊലിസില്‍  പരാതി നല്‍കുകയായിരുന്നു. 

കഴിഞ്ഞ ജനുവരി 30 നാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.  എന്നാല്‍ യുവതി പരാതി നല്‍കിയത് ഈ മാസം 24  നാണ്.  തുടര്‍ന്ന് പൊലിസ് ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി. യുവതിയുടെ പരാതിയില്‍ കേസ് എടുത്ത് അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി കൊടുവള്ളി സിഐ പി ചന്ദ്രമോഹന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മാനസ്സികമായി തകര്‍ന്ന യുവതി വളരെ വൈകിയാണ് വിവരം കുടുംബത്തെ അറിയിച്ചത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം കേസ് പരിഗണിക്കുന്നത് പൊലീസ് വൈകിപ്പിച്ചതായി കുടുംബം പരാതിപ്പെട്ടു. പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ലെന്നാണ് വിവരം. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ