തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

Published : Feb 08, 2018, 09:29 PM ISTUpdated : Oct 04, 2018, 11:44 PM IST
തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

Synopsis

തിരുവനന്തപുരം:  നഗരത്തില്‍ വില്‍പനയക്ക് എത്തിച്ച  കഞ്ചാവുമായി യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കുടപ്പനക്കുന്ന് ഇരപ്പ്കുഴി സുജിത് ഭവനില്‍ സുജിത് (33) ആണ് കാലടി ഭാഗത്ത് വച്ച് ഒരുകിലയോളം കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് വില്‍പനയ്‌ക്കെതിരെ സിറ്റി പോലീസ് നടത്തിവരുന്ന ശക്തമായ അന്വേഷണത്തിനിടെയാണ് സുജിത്ത് പിടിയിലായത്. ഒരാഴ്ച മുന്‍പ് നഗരത്തില്‍ ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന കച്ചവടക്കാരന്‍ പൊലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെയും പിടികൂടാന്‍ കഴിഞ്ഞത്. 

തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കിലോ കണക്കിന് കഞ്ചാവാണ് സിറ്റി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്തതില്‍ നിന്ന് സുജിതില്‍ നിന്ന്  ചില ചില്ലറ കഞ്ഞാവ്‌ വില്‍പ്പനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കഞ്ചാവിനെതിരെ കൂടുതല്‍ അന്വേഷണം ഉണ്ടാവുമെുന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. കണ്ട്രോള്‍ റൂം അസി: കമീഷണര്‍ വി.സുരേഷ് കുമാറിന്‍റെ  നേതൃത്വത്തില്‍ കരമന എസ്.ഐ. ശ്രീകാന്ത്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ