ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് മുറിവുകൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

Published : Oct 03, 2018, 10:18 AM ISTUpdated : Oct 03, 2018, 11:02 AM IST
ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് മുറിവുകൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

Synopsis

2016ൽ മദ്യം ഉപയോഗിച്ചതു മൂലം 30 ലക്ഷം ആളുകളാണ് മരണപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 20 പേർ മരിക്കുന്നതിൽ ഒരു മരണം സംഭവിക്കുന്നതിന്റെ കാരണം മദ്യം എന്നാണ് കണക്കുകളിൽ പറയുന്നത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ മൂലമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 28 ശതമാനം പേരാണ് മുറിവുകൾ മൂലം മരിക്കുന്നത്. 

2016ൽ മദ്യം ഉപയോഗിച്ചതു മൂലം 30 ലക്ഷം ആളുകളാണ് മരണപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 20 പേർ മരിക്കുന്നതിൽ ഒരു മരണം സംഭവിക്കുന്നതിന്റെ കാരണം മദ്യം എന്നാണ് കണക്കുകളിൽ പറയുന്നത്. 75 ശതമാനം മരണവും സംഭവിക്കുന്നത് പുരുഷന്മാരുടെ ഇടയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ മൂലമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 28 ശതമാനം പേരാണ് മുറിവുകൾ മൂലം മരിക്കുന്നത്. 21 ശതമാനം പേർ ദഹനസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് മരിക്കുന്നത്. 19 ശതമാനം പേർ ഹൃദയസംബന്ധമായ രോഗങ്ങളോ തകരാറുകളോ മൂലവുമാണ് മരിക്കുന്നത്.

 237 മില്ല്യൺ പുരുഷന്മാരും 46 മില്ല്യൺ സ്ത്രീകളും മദ്യപാനം മൂലം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകം മുഴുവനായി 2.3 ബില്ല്യൺ ആളുകൾ മദ്യപിക്കുന്നവരായുണ്ട്. ലോകാരോഗ്യ സംഘടനയുടെ സർവേ അനുസരിച്ചു സ്കൂൾ കുട്ടികളിൽ ബഹുഭൂരിപക്ഷം പേരും 15 വയസിനു മുമ്പ് ഒരിക്കലെങ്കിലും മദ്യപിച്ചിട്ടുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം