ലൈംഗിക ശേഷി കൂട്ടുന്ന 10 ആഹാരങ്ങള്‍

Published : Oct 15, 2017, 11:58 AM ISTUpdated : Oct 04, 2018, 04:57 PM IST
ലൈംഗിക ശേഷി കൂട്ടുന്ന 10 ആഹാരങ്ങള്‍

Synopsis

ഇരട്ടിമധുരം എന്നിവയൊക്കെ സ്ത്രീകളിലെ ലൈംഗികാസക്തി കൂട്ടാന്‍ സഹായിക്കും. 

1. , ഇരട്ടിമധുരം എന്നിവയൊക്കെ സ്ത്രീകളിലെ ലൈംഗികാസക്തി കൂട്ടാന്‍ സഹായിക്കും. 

2. വിറ്റമിന്‍ ബി ഏറെയുള്ള ചീര ശരീരത്തിലെ ചുവന്ന രക്തകോശങ്ങള്‍ കൂടാന്‍ സഹായിക്കും. എനര്‍ജി കൂട്ടാനുള്ള ഒരു ഉത്തേജകം കൂടിയാണ് ചീര. സെക്‌സ് മധുരമാക്കാന്‍ ദിവസേനയുള്ള ഡയറ്റില്‍ ചീരയും ഉള്‍പ്പെടുത്താം.


3.  ബ്ലഡ് ഷുഗര്‍ എനര്‍ജിക്കു സമമായി നിന്നാല്‍ സെക്‌സിനോടുള്ള മൂഡ് കുറയും. ബ്ലഡ് ഗ്ലൂക്കോസ് ലെവല്‍ കൂടാനും പങ്കാളിയോട് ആവേശം തോന്നാനും കറുവാപ്പട്ട സഹായിക്കും.

  
4. ലൈംഗികാസക്തി കൂടാന്‍ സഹായിക്കുന്ന അമിനോ ആസിഡ് കൂടിയായ സിട്രുലൈന്‍ തണ്ണിമത്തനിലുണ്ട്. തണ്ണിമത്തന്‍ കഴിക്കുന്നതും സെക്‌സിനോടുള്ള ഇഷ്ടം കൂട്ടും. 


5. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും ഒരുപാട് അടങ്ങിയ ആഹാരമാണ് ഏത്തപ്പഴം. മസിലുകളുടെയും പേശികളുടെയും ആരോഗ്യം കൂട്ടാന്‍ സഹായിക്കുന്നതു കൊണ്ട് ഏത്തപ്പഴവും സെക്‌സിന് സഹായിക്കുന്ന ആഹാരമാണ്. 


6. പുരുഷന്മാരുടെ സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാന്‍ കക്കയിറച്ചി സഹായിക്കും.


7. ചോക്ലേറ്റും വാനിലയും സെക്‌സ് മധുരമാക്കാന്‍ സഹായിക്കും. പുരുഷന്മാരെ  ആവേശപ്പെടുത്തുന്ന ഗന്ധമാണ് വാനിലയ്ക്കും ചോക്ലേറ്റിനുമുള്ളത്.


8. വിറ്റമിന്‍ ബി 5, ബി 6 എന്നിവയടങ്ങിയ മുട്ട ലൈംഗിക ഹോര്‍മോണുകളെ കൂട്ടാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 


9. വൈകുന്നേരങ്ങളില്‍ പങ്കാളിക്ക് ഒപ്പമിരുന്ന് കാപ്പി കുടിക്കുന്നത് പ്രണയാതുരമാണ്. ഇതിലടങ്ങിയിരിക്കുന്ന കഫൈന്‍ സെക്‌സ് മൂഡ് വര്‍ദ്ധിപ്പിക്കും. 


10. പ്രണയത്തിന്റെ നിറമുള്ള സ്‌ട്രോബറിയും സെക്‌സ് ആസ്വാദകരമാക്കുന്ന പഴവര്‍ഗ്ഗമാണ്. രക്തയോട്ടം കൂട്ടി പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാസക്തി കൂട്ടാനിത് സഹായിക്കും. മാത്രവുമല്ല ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റ്‌സും പുരുഷന്മാരിലെ സ്‌പേം കൗണ്ട് കൂടാനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ
Christmas Recipes : ടേസ്റ്റി പ്ലം കേക്ക്, വീട്ടിൽ തയ്യാറാക്കാം