ബന്ധപ്പെടുന്നതിന് മുമ്പുള്ള പുരുഷന്റെ ഭക്ഷണം, ജനിക്കുന്ന കുട്ടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും

By Web DeskFirst Published Oct 14, 2017, 5:18 PM IST
Highlights

പ്രിയപ്പെട്ട പുരുഷന്‍മാരെ, നിങ്ങള്‍ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നുണ്ടോ? എങ്കില്‍ ഭാര്യയുമായി ബന്ധപ്പെടുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണക്രമത്തില്‍ അല്‍പ്പം ശ്രദ്ധയുള്ളത് നല്ലതാണ്. കാര്യം എന്താണെന്നല്ലേ? ലൈംഗികബന്ധത്തിന് മുമ്പ് പുരുഷന്‍ കഴിക്കുന്ന ഭക്ഷണം, ജനിക്കുന്ന കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓഹിയോയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലൈംഗികബന്ധത്തിന് മുമ്പ്, അന്നജം കുറവുള്ളതും പ്രോട്ടീന്‍ കൂടുതലുള്ളതുമായ ഭക്ഷണമാണ് പുരുഷന്‍ കഴിച്ചതെങ്കില്‍, കൂടുതല്‍ ആരോഗ്യമുള്ള കുട്ടിയായിരിക്കും ജനിക്കുകയെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം അന്നജം കൂടുതലുള്ളതും പ്രോട്ടീന്‍ കുറവുള്ളതുമായ ഭക്ഷണം കഴിച്ച പുരുഷന്‍മാര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായി. ആരോഗ്യമുള്ള കുട്ടികളുണ്ടാകാന്‍, ബന്ധപ്പെടുന്നതിന് മുമ്പായി പുരുഷന്‍മാര്‍ കഴിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ചും പഠനറിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. മല്‍സ്യം, മാംസം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഭക്ഷണമാണ് കൂടുതലായി കഴിക്കേണ്ടത്. അതേസമയം അരി, വെളുത്ത റൊട്ടി എന്നിവ പരമാവധി കുറയ്‌ക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. അമിത മധുരമുള്ള കേക്ക്, ബിസ്‌ക്കറ്റ്, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും പറയുന്നു. സാധാരണഗതിയില്‍ ഗര്‍ഭം ധരിക്കാന്‍ പോകുന്ന സ്‌ത്രീകള്‍ക്ക് ആരോഗ്യമുള്ള കുട്ടികളുണ്ടാകന്‍ പ്രതേക്യ ഭക്ഷണക്രമം ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഫോളിക് ആസിഡ് പോലെയുള്ള മരുന്നുകളും നല്‍കാറുണ്ട്. എന്നാല്‍ പുരുഷന്‍മാരുടെ കാര്യം അധികമാരും ശ്രദ്ധിക്കാറില്ല. ആരോഗ്യമുള്ള കുട്ടികളുണ്ടാകാന്‍ ഇതും ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ പ്രൊസീഡിങ്സ് ഓഫ് ദ റോയല്‍ സൊസൈറ്റ് ബിയില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്.

click me!